95
കൊച്ചി: മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫി സ്ട്രോക്കിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. ജനുവരി 16-ന് രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ന്യൂറോസർജിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.