തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ സിനിമ വിടാനൊരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. തമിഴിലെ സിനിമാ നിരീക്ഷന്‍ ആനന്ദന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് പ്രചാരണം. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയിൽ അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. പ്രചാരണത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അന്തനന്റെ വാക്കുകള്‍ പ്രചരിച്ചതിന് പിന്നാലെ, സിനിമ വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് തൃഷ ഒരുങ്ങുന്നതെന്നും പ്രചാരണമുണ്ടായി.
ഇപ്പോള്‍ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ കമല്‍ഹാസന്‍, സിമ്പു പ്രധാന കഥാപാത്രത്തിൽ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും.
നിലവിൽ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. തുടർന്ന്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് തൃഷ. ഇത്രയും തിരക്കുള്ള നടി തൃഷ സിനിമ വിടാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കോളിവുഡിലെ ചർച്ച.