Saturday, July 19, 2025
Mantis Partners Sydney
Home » കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം.
കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം.

കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം.

by Editor

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും.

Send your news and Advertisements

You may also like

error: Content is protected !!