Friday, July 18, 2025
Mantis Partners Sydney
Home » എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും
പരീക്ഷ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും

by Editor

തിരുവനന്തപുരം: എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന്‌ തുടക്കം. ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ വ്യാഴാഴ്‌ച ആരംഭിക്കും. 2024-ൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്‌, സപ്ലിമെന്ററി പരീക്ഷകളും നടത്തും. ഉച്ചയ്ക്കുശേഷമാണ് ഹയർസെക്കൻഡറി പരീക്ഷ.

എസ് എസ് എൽ സി പരീക്ഷ മാർച്ച് 26-ന് അവസാനിക്കും. റഗുലർ വിഭാഗത്തിൽ 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്, അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു.

2964 കേന്ദ്രങ്ങളിലായി സംസ്ഥാനത്ത് പരീക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.

വിദ്യാർത്ഥികളുടെ കണക്ക്

സർക്കാർ സ്കൂളുകൾ: 1,42,298
എയിഡഡ് സ്കൂളുകൾ: 2,55,092
അൺഎയിഡഡ് സ്കൂളുകൾ: 29,631
ഗൾഫ് മേഖല: 682
ലക്ഷദ്വീപ്: 447
ഓൾഡ് സ്കീം (പിസിഒ): 8
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ് (28,358 പേർ). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാടാണ് (1,893 പേർ).

തിരൂരങ്ങാടി എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം (2,017 വിദ്യാർത്ഥികൾ). ഏറ്റവും ചെറിയ പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്തെ ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസാണ് ഒരേ ഒരു വിദ്യാർത്ഥിയാണ് പരീക്ഷ എഴുതുന്നത്.

മൂല്യനിർണയം:
എസ്എസ്എൽസി: ഏപ്രിൽ 8-28
ഹയർ സെക്കൻഡറി: ഏപ്രിൽ 11 മുതൽ
ഫലപ്രഖ്യാപനം: മെയ് മൂന്നാം വാരം
അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പരീക്ഷാഫലങ്ങൾ സമയബന്ധിതമായി പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നുവെന്നാണ് അറിയിപ്പ് .

 

Send your news and Advertisements

You may also like

error: Content is protected !!