Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തിയ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തിയ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തിയ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

by Editor
Send your news and Advertisements

അരൂർ: വീട്ട്മുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. അരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.ജി.പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരടങ്ങുന്ന സംഘം ചന്തിരൂരിലെ വീടിന് പിന്നിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കണ്ടെത്തിയ കഞ്ചാവ് ചെടി ഏകദേശം 10 സെന്റിമീറ്റർ നീളമുള്ളതായിരുന്നു. പ്രതികളെ ഇന്ന് ജൂവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.

You may also like

error: Content is protected !!