Saturday, September 5, 2026
Home » ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കുമെന്ന് ട്രംപ്; തുർക്കി ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും യു എസ് ഉപരോധം
ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കുമെന്ന് ട്രംപ്; തുർക്കി ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും യു എസ് ഉപരോധം

ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കുമെന്ന് ട്രംപ്; തുർക്കി ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും യു എസ് ഉപരോധം

by Editor

വാഷിങ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ (Pickaxe Mountain) വളരെ പെട്ടെന്ന് തന്നെ അമേരിക്ക ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ നിർണായക പ്രസ്താവന നടത്തിയത്.

ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി. യുഎസ് സ്പേസ് ഫോഴ്സിന്റെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ പിക്കാക്സ് മൗണ്ടനിലെ എല്ലാ നീക്കങ്ങളും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, അവിടെ സംശയാസ്പദമായി എന്തെങ്കിലും സംഭവിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നതാൻസിന് സമീപമുള്ള അതീവ സുരക്ഷിത ഭൂഗർഭ സമുച്ചയമാണ് പിക്കാക്സ് മൗണ്ടൻ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായാണ് നതാൻസ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് വെറും 1.5 കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 80 മുതൽ 100 മീറ്റർ വരെ ആഴത്തിൽ, കനത്ത ഗ്രാനൈറ്റ് പാറകൾ തുരന്ന് നിർമ്മിച്ച രണ്ട് ടണൽ സമുച്ചയങ്ങളാണ് ഇതിലുള്ളത്. മുൻപ് നടന്ന വ്യോമാക്രമണങ്ങളിൽ ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, തങ്ങളുടെ പ്രധാന സെൻട്രിഫ്യൂജുകളും ആണവ സാമഗ്രികളും ഇറാൻ ഈ ഭൂഗർഭ കോട്ടയിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നാണ് ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രമായ പിക്കാക്സ് മൗണ്ടൻ ഉടൻ ആക്രമിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പിന് പിന്നാലെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിട്ടുണ്ട്. എന്നാൽ ഈ കേന്ദ്രത്തിൽ ആണവ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. അതേസമയം, അമേരിക്കയുടെ ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇറാന്റെ വ്യോമ പ്രതിരോധ കമാൻഡും വ്യക്തമാക്കിയിട്ടുണ്ട്.

തുർക്കി ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും യു എസ് ഉപരോധം

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായി തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡൻ ഗ്ലോബൽ ബാങ്കിനും (Golden Global Bank) അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായാണ് ഈ നടപടി പ്രഖ്യാപിച്ചത്. ഇറാനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന പുതിയ സാമ്പത്തിക പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഇത്.

ഇറാനിലെ ഭരണകൂടത്തിന് ചൈനയിൽ നിന്നുള്ള എണ്ണ വരുമാനം തുർക്കിയിലേക്ക് മാറ്റുന്നതിനായി ഈ ബാങ്ക് പ്രത്യേക സഹായം നൽകിയതായി യുഎസ് ട്രഷറി ആരോപിക്കുന്നു. ഈ പണം പിന്നീട് കറൻസിയായും സ്വർണ്ണമായും മാറ്റാൻ ബാങ്ക് സൗകര്യമൊരുക്കി. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ‘ഖുദ്‌സ് ഫോഴ്‌സിന്’ (Quds Force) വേണ്ടി കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ ഈ ബാങ്ക് വഴി നടത്തിയതായും അമേരിക്ക വ്യക്തമാക്കുന്നു.

ഗോൾഡൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനെയും അതിന്റെ രണ്ട് ഉപകമ്പനികളെയും യുഎസ് ട്രഷറിയുടെ പ്രത്യേക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിലൂടെ ഡോളർ അധിഷ്ഠിത ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ഈ ബാങ്കിനെ പൂർണ്ണമായി പുറത്താക്കി.

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണമെന്ന നിർദേശവുമായി ട്രംപ്

Send your news and Advertisements

You may also like

error: Content is protected !!