Saturday, September 5, 2026
Home » തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥികളടക്കം 8 പേർ മരിച്ചു.
തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥികളടക്കം 8 പേർ മരിച്ചു.

തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥികളടക്കം 8 പേർ മരിച്ചു.

by Editor

തൃശൂർ കൈപ്പമംഗലത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാറിന്റെ ഡ്രൈവറും 7 എൻജിനീയറിങ് വിദ്യാർഥികളും മരിച്ചു. ദേശീയപാത 66 ൽ വെള്ളിയാഴ്‌ച അർധരാത്രി 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തിൽ ഏഴ് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്‌ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രചെയ്‌തവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരടക്കം സ്‌ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.

നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിച്ച ശേഷം ലോറിക്കടിയിക്ക് കാര്‍ പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം. സ്ഥിരം അപകടമേഖലയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!