Thursday, May 14, 2026
Home » ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു.
ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു.

ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു.

by Editor

കൊച്ചി: മലയാളം ടെലിവിഷൻ രംഗത്തെ സുപരിചിത മുഖമായ സിദ്ധാർത്ഥ് വേണുഗോപാൽ അന്തരിച്ചു. നീണ്ട രണ്ടുവർഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം. ഏഷ്യാനെറ്റിലെ ‘കസ്തൂരിമാൻ‘ എന്ന പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘ഭാഗ്യജാതകം‘ തുടങ്ങിയ മറ്റ് ശ്രദ്ധേയമായ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രോഗബാധിതനായിരുന്ന സിദ്ധാർത്ഥിന് താങ്ങും തണലുമായി നിന്ന നടി സീമ ജി നായരാണ് സങ്കടകരമായ ഈ വാർത്ത അറിയിച്ചത്.

‘പ്രതീക്ഷകൾ അസ്‌തമിച്ചു. പ്രശസ്‌ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിൻ്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ്, തളർന്നുപോകുന്നു.’ -ഇതാണ് സീമാ ജി. നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.

സിദ്ധാർത്ഥിന്റെ്റെ വിയോഗത്തിൽ സഹപ്രവർത്തകനായ കിഷോർ സത്യയും ആദരാഞ്ജലികൾ അർപ്പിച്ചു. ‘മറ്റൊരു കലാകാരൻ കൂടി അകാലത്തിൽ വിടവാങ്ങിയിരിക്കുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി. നായരുടെ കരുതലിന് മുന്നിൽ ശിരസ്സ് നമിക്കുന്നു’ എന്ന് അദ്ദേഹം അനുസ്‌മരിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഈ യുവനടൻ യാത്രയായത്. സിദ്ധാർത്ഥിൻ്റെ അപ്രതീക്ഷിത വിയോഗം ടെലിവിഷൻ മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്.

Send your news and Advertisements

You may also like

error: Content is protected !!