Thursday, June 11, 2026
Home » ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് പരുക്ക്
ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് പരുക്ക്

ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് പരുക്ക്

by Editor

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരുക്കേറ്റു. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന എൽ.എക്‌സ് 147 എയർബസ് എ 330 എന്ന വിമാനമാണ് പുലർച്ചെ 1.08ന് അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തിന് പിന്നാലെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലാവുകയായിരുന്നു. പിന്നാലെ ലാൻഡിങ് ഗിയറുകളിൽ ഒന്നിന് സമീപം തീയും പുകയും ഉയർന്നു. തുടർന്ന് റൺവേയിൽ തന്നെ വിമാനം നിർത്തി യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. വിമാനത്തിൽ നാല് കുട്ടികളടക്കം 228 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!