Thursday, June 11, 2026
Home » പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് അന്തരിച്ചു.
പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് അന്തരിച്ചു.

പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് അന്തരിച്ചു.

by Editor

ന്യൂ ഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്ന ലോകപ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യൻ ഫോട്ടോജേണലിസത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത ഫോട്ടോ ഏജൻസിയായ മഗ്നം ഫോട്ടോസിൽ (Magnum Photos) അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. ഹെൻറി കാർട്ടിയർ ബ്രെസന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഈ ഏജൻസിയിൽ ചേർന്നത്. 1965ൽ ‘ദ് സ്റ്റേറ്റ്സ്മാനി’ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു.

1972-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ഫ്രഞ്ച് സർക്കാരിന്റെ ഫൊട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. ഭോപ്പാൽ ദുരന്തം, മദർ തെരേസയുടെ ജീവിതം, ബംഗ്ലാദേശ് വിമോചന യുദ്ധം തുടങ്ങിയവ അദ്ദേഹം പകർത്തിയ വിഖ്യാതമായ ഫോട്ടോകളിൽ ചിലതാണ്.

ഭാര്യ: ഗുർമീത് റായ്. മക്കൾ: നിതിൻ റായ് (ഫൊട്ടോഗ്രഫർ), ലഗാൻ, അവനി, പൂർവായ്. സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് 4ന് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ.

Send your news and Advertisements

You may also like

error: Content is protected !!