Thursday, September 24, 2026
Home » യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ മരിച്ചു.
യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ മരിച്ചു.

യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ മരിച്ചു.

by Editor

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ മരിച്ചു. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. ഗ്രേറ്റർ നോയിഡയിലെ ജേവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ യമുന എക്‌സ്പ്രസ്‌വേയിലെ 33-ാം കിലോമീറ്റർ മൈൽസ്റ്റോണിന് സമീപമാണ് അപകടം നടന്നത്.

ഡൽഹി/നോയിഡയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് (ചില റിപ്പോർട്ടുകൾ പ്രകാരം ബിഹാറിലേക്ക്) പോകുകയായിരുന്ന ബസിൽ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ അതിവേഗം പടർന്നതോടെ പലരും ജനലുകൾ തകർത്ത് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. പുക കാരണം കാഴ്ച പൂർണ്ണമായി മറഞ്ഞതും തിക്കിലും തിരക്കിലും പെട്ടതും ബസിന്റെ പിൻഭാഗത്തിരുന്നവർക്ക് പുറത്തുകടക്കാൻ കഴിയാതെ പോയതുമാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്.

എക്‌സ്പ്രസ്‌വേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!