Saturday, September 12, 2026
Home » ഹൂതികൾക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രയേൽ; അറബ് രാജ്യങ്ങളുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ചു.
ഹൂതികൾക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രയേൽ; അറബ് രാജ്യങ്ങളുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ചു.

ഹൂതികൾക്കെതിരെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രയേൽ; അറബ് രാജ്യങ്ങളുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ചു.

by Editor

ടെൽ അവീവ്: ബാബ് അൽ മന്ദബ് മേഖലയിലെ പെരിം ദ്വീപും ധുബാബും ഹൂതികൾ പിടിച്ചടക്കിയതോടെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ് റിപ്പോർട്ടുകൾ. ഹൂതി ഭീഷണിയെ സംയുക്തമായി ചെറുക്കുന്നതിനായി അറബ് രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സൈനിക സഹായങ്ങളും പിന്തുണയും നൽകാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു. എസ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ലെബനീസ് പത്രമായ അൽ അക്ബർ ആണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഈ നിർണായക വാഗ്ദാനം സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇതേക്കുറിച്ച് അറബ് രാജ്യങ്ങൾക്ക് ഉറപ്പുനൽകിയതായും ചെങ്കടലിലെ ഈ പുതിയ ഭീഷണി നേരിടാൻ സഖ്യം രൂപീകരിക്കാൻ ഇസ്രയേൽ നീക്കം നടത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി ചെങ്കടൽ മേഖലയിൽ പുതിയൊരു സൈനിക താവളം സ്ഥാപിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നതായി വിവരമുണ്ട്.

ഇസ്രയേലിലേക്കുള്ള പ്രധാന ചരക്കുക്കപ്പലുകൾ കടന്നുപോകുന്ന പാതയാണിത്. ബാബ് അൽ മന്ദബിൽ ഹൂതികൾ സമ്പൂർണ്ണ മേധാവിത്വം നേടിയത് ഇസ്രയേലിന്റെ തെക്കൻ തുറമുഖ നഗരമായ ഏലാറ്റിന്റെ (Eilat) സാമ്പത്തിക അടിത്തറയെ ദോഷകരമായി ബാധിക്കും. പെരിം ദ്വീപും ധുബാബ് തീരവും കേന്ദ്രീകരിച്ച് ഹൂതികൾക്ക് ഇസ്രയേലിന്റെ കപ്പലുകൾക്ക് നേരെയും ഇസ്രയേലിന്റെ പ്രധാന സൈനിക താവളങ്ങൾക്ക് നേരെയും കൂടുതൽ കൃത്യതയോടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാൻ സാധിക്കും.

ചെങ്കടൽ വഴി ഉണ്ടായേക്കാവുന്ന കടന്നുകയറ്റങ്ങൾ പ്രതിരോധിക്കുന്നതിനായി ഇസ്രയേലിന്റെ ഏലാറ്റ് തുറമുഖ നഗരത്തിൽ വൻതോതിലുള്ള സൈനിക അഭ്യാസ പ്രകടനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കര, വ്യോമ, നാവിക സേനകൾ സംയുക്തമായി നടത്തിയ ഈ അഭ്യാസത്തിൽ നഗരത്തിലെ സ്കൂളുകൾ, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പിടിച്ചെടുക്കുന്ന സാഹചര്യങ്ങളും ബന്ദികളാക്കൽ സംഭവങ്ങളും എങ്ങനെ നേരിടാമെന്ന് ഇസ്രയേൽ പ്രതിരോധ സേന വിശദമായി പരിശോധിച്ചു.

ഇസ്രയേലിന്റെ സാമ്പത്തിക-വ്യാപാര മേഖലകൾക്ക് അത്യന്താപേക്ഷിതമായ ഈ സമുദ്രപാത വഴി ഭാവിയിൽ കനത്ത പ്രത്യാക്രമണങ്ങൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് ഇസ്രയേൽ പ്രതിരോധ നേതൃത്വം. അതേസമയം യമനിൽ ഔദ്യോഗിക സർക്കാരിനെ പിന്തുണച്ച് പോരാടുന്ന സൗദി അറേബ്യ ഇസ്രയേലിൻ്റെ ഈ സഹകരണ വാഗ്ദാനത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻപ് ഹൂതികൾക്കെതിരെ വ്യോമാക്രമണം ശക്തമാക്കണമെന്ന സൗദിയുടെ ആവശ്യം യു.എസ് നിരസിച്ച പശ്ചാത്തലത്തിൽ, ഇസ്രയേലിൻ്റെ ഈ നീക്കം മേഖലയിലെ രാഷ്ട്രീയ-സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറന്നേക്കും.

യമന്റെ പടിഞ്ഞാറൻ തീരമേഖലകളിൽ ഹൂതികൾ വൻതോതിൽ ശക്തി പ്രാപിക്കുന്നതും പെരിം ദ്വീപ് പോലുള്ള നിർണായക കേന്ദ്രങ്ങളിലേക്ക് മുന്നേറുന്നതും ബാബ് അൽ-മന്ദേബിലൂടെയുള്ള ആഗോള വാണിജ്യ കപ്പൽ ഗതാഗതത്തിന് ഗുരുതര ഭീഷണിയുയർത്തുന്നുണ്ട്. ഈ കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം ഹൂതികൾ കൈക്കലാക്കുന്നത് ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയേക്കാൾ കനത്ത പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയിൽ സൃഷ്ടിക്കുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ.

മുൻപ് യമനിലെ ഹുദൈദ (Hodeidah) തുറമുഖത്തിന് നേരെ ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണം പോലെ, ഹൂതികൾ ഇപ്പോൾ പുതുതായി പിടിച്ചെടുത്ത മോഖ (Mokha) തുറമുഖം, ധുബാബ് സൈനിക ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണത്തിന് മുതിർന്നേക്കാം. ഹൂതികളുടെ ഈ പെട്ടെന്നുള്ള മുന്നേറ്റം ചെങ്കടൽ വഴിയുള്ള ആഗോള വ്യാപാരത്തെ സ്തംഭിപ്പിക്കുമെന്നതിനാൽ ഇസ്രയേലിന്റെ നീക്കങ്ങൾക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേനകളുടെ പൂർണ്ണ പിന്തുണയുണ്ടാകും എന്നും സൂചനകൾ ഉണ്ട്.

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന സൗദി അറേബ്യയുടെ ആവശ്യം യു എസ് നിരസിച്ചതായി റിപ്പോർട്ട്.

Send your news and Advertisements

You may also like

error: Content is protected !!