Thursday, April 30, 2026
Home » അമ്പലപ്പുഴയിൽനിന്നു സ്വതന്ത്രനായി മത്സരിക്കാൻ ജി.സുധാകരൻ.
സിപിഎം നേതാവ് ജി. സുധാകരൻ

അമ്പലപ്പുഴയിൽനിന്നു സ്വതന്ത്രനായി മത്സരിക്കാൻ ജി.സുധാകരൻ.

by Editor

ആലപ്പുഴ: സിപിഎമ്മുമായി അകന്ന മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും. അമ്പലപ്പുഴയിൽ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. സ്വതന്ത്ര സ്ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമ്പലപ്പുഴയിൽ വിജയ്ക്കുമെന്ന് പ്രതീക്ഷ. അതുകൊണ്ടാണ് മത്സരിക്കുന്നത്. പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ ഇപ്പോൾ പറയുന്നില്ല. പാർട്ടിക്ക് എതിരെയല്ല മത്സരം. ബാക്കി ഉള്ളവരാരും സന്യസിക്കാൻ വേണ്ടി അല്ലല്ലോ മത്സരിക്കുന്നത്. ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ല എന്നും സുധാകരൻ പറഞ്ഞു.

മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. ഞാൻ കാരണം ഇനി പാർട്ടിക്ക് തലവേദന ഇല്ല. പാർട്ടിയെ നന്നാക്കാൻ ഞാൻ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!