കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെയാണ് പോലീസ് പരിശോധന നടത്തിയത്. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്.
ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി (Reporter TV) ഓഫീസിലും ഉടമകളുടെ വീടുകളിലും പോലീസ് നടത്തിയ പരിശോധന പൂർണ്ണമായും നിയമപരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെ വഞ്ചിച്ചതിനും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനും പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം അറിയിച്ചു.
നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല. ആ ചാനലില്‍ തന്നെയാണ് റെയ്ഡിന്റെ വാര്‍ത്ത കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു മാധ്യമസ്ഥാപനത്തിനെതിരെ നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ച് കണ്ടു. എന്നാല്‍ പിണറായി ഭരിച്ചിരുന്ന കാലത്ത് നിരവധി മാധ്യമങ്ങളില്‍ പൊലീസ് എത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വാറണ്ടോട് കൂടി തീര്‍ത്തും നിയമപരമായി തന്നെയാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിയിരുന്നു.

