Wednesday, September 16, 2026
Home » സൗദി അറേബ്യയിൽ മദീനക്കടിയിൽ വൻ യുറേനിയം ശേഖരം കണ്ടെത്തി
സൗദി അറേബ്യയിൽ മദീനക്കടിയിൽ വൻ യുറേനിയം ശേഖരം കണ്ടെത്തി

സൗദി അറേബ്യയിൽ മദീനക്കടിയിൽ വൻ യുറേനിയം ശേഖരം കണ്ടെത്തി

by Editor

മദീന: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻതോതിൽ യുറേനിയം അടങ്ങിയ അയിര് (Uranium-bearing ore) ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ജനറൽ കോൺഫറൻസിൽ സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരനാണ് ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്.

മദീനയിലെ ജബൽ സയീദ് മേഖലയിൽ ഏകദേശം 110 മില്യൺ ടൺ (11 കോടി ടൺ) അയിര് ശേഖരമാണ് കണ്ടെത്തിയിട്ടുള്ളത്. 11 കോടി ടൺ അയിര് കണ്ടെത്തി എന്നതിനർത്ഥം അത്രയും അളവിൽ ശുദ്ധമായ യുറേനിയം ലഭ്യമാകും എന്നല്ല. ഇതിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിക്കുന്ന ശുദ്ധമായ യുറേനിയത്തിന്റെ അളവ് അയിരിന്റെ ഗുണനിലവാരം, ഖനനച്ചെലവ് എന്നിവയെ ആശ്രയിച്ചിരിക്കും. ഈ അയിരിൽ യുറേനിയത്തിന് പുറമെ ഉയർന്ന സാന്ദ്രതയിലുള്ള അപൂർവ്വ ധാതുക്കളും (Rare earth minerals), പ്രത്യേകിച്ച് കനത്ത മൂലകങ്ങളും (Heavy elements) അടങ്ങിയിരിക്കുന്നു.

വിഷൻ 2030-ന്റെ ഭാഗമായി എണ്ണയിതര വരുമാന മാർഗ്ഗങ്ങൾ വികസിപ്പിക്കാനും, സ്വന്തമായി സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ്ജം ഉൽപ്പാദിപ്പിക്കാനുമുള്ള സൗദിയുടെ പദ്ധതികൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും. മേഖലയിലെ കൂടുതൽ ഇടങ്ങളിൽ ഖനന സാദ്ധ്യതകളും യുറേനിയത്തിന്റെ സാന്ദ്രതയും പരിശോധിക്കുന്നതിനുള്ള സർവേകൾ പുരോഗമിക്കുകയാണ്. അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പുവെച്ച സിവിലിയൻ ആണവ സഹകരണ കരാറിന് ഈ കണ്ടെത്തൽ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!