‘നടോടിക്കാറ്റി‘ലെ (1987) ക്യാപ്‌റ്റൻ രാജുവിൻ്റെ ‘പവനായി’ എന്ന കഥാപാത്രം ശ്രദ്ധേയനായിരുന്നു; അല്ല, രാജു ആ കഥാപാത്രത്തെ അനശ്വരനാക്കി. ‘ഒരു വടക്കൻ വീരഗാഥ’ -എന്ന ചലചിത്രത്തിൽ അഭിമാനിക്കാവുന്ന വേഷം തന്മയത്തത്തോടെ അഭിനയിച്ച് ഫലിപ്പിച്ച പ്രതിഭ…
മലയാള സിനിമയിലെ പ്രിയനടൻ ക്യാപ്റ്റൻ രാജുവിന്റെ എട്ടാം ഓർമ്മദിനമായിരുന്നു സെപ്റ്റംബർ 17-ന്. 2018 സെപ്റ്റംബർ 17-നായിരുന്നു അദ്ദേഹം അന്തരിച്ചത്. മലയാള സിനിമയിൽ 37 വർഷം സജീവമായിരുന്ന ക്യാപ്റ്റൻ രാജു സ്വഭാവനടനായും വില്ലനായും മാത്രമല്ല ഹാസ്യനടനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്. മരണത്തിനു രണ്ടുമാസം മുമ്പ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഒമാനിൽ ഇറക്കി അവിടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ആർമി ഓഫീസർ ആയിരുന്ന ക്യാപ്‌റ്റൻ രാജുവിന്റെ സ്വദേശം പത്തനംതിട്ടജില്ലയിലെ ഓമല്ലൂരാണ്. ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1950 ജൂൺ 27-ന് ജനനം. ആറു സഹോദരങ്ങള്‍. ഓമല്ലൂര്‍ സര്‍ക്കാര്‍ യു പി സ്ക്കൂളിലും ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലുമായിരുന്നു സ്ക്കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ നിന്നും സുവോളജിയിൽ ബിരുദം നേടിയ ശേഷം മുംബയിലെത്തി.
രാജു തന്റെ 21-ാം വയസ്സിൽ (1967-ല്‍) ഇന്ത്യൻ ആർമിയിൽ ഓഫീസർ ആയി ചേർന്നു. 1978-ല്‍ ജോലി സ്വമേധയാ വിരമിക്കുകയും ചെയ്തു. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം അദ്ദേഹം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാർച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്നു് മുഴുവന്‍ സമയവും നാടകത്തിനും നാടകസമിതിക്കും വേണ്ടി രാജു പ്രവര്‍ത്തിച്ചു. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.
1981-ൽ പുറത്തിറങ്ങിയ ‘രക്ത‘മാണ് ആദ്യ ചിത്രം. ‘ആവനാഴി’, ‘നാടോടിക്കാറ്റ്’, ‘കാബുളിവാല’, ‘സിഐഡി മൂസ’, ‘പഴശ്ശിരാജ’, ‘രതിലയം’, ‘ആഗസ്ത് ഒന്ന്’, ‘മുംബൈ പൊലീസ്’ തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു. 2017-ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ ആണ് അവസാനചിത്രം.
‘രതിലയം’ എന്ന സിനിമയിലെ നായക കഥാപത്രം ഒരു റിപ്പർ സ്റ്റൈൽ ‘സൈകോ‘ ആയിരുന്നു. ‘നടോടിക്കാറ്റി’ലെ ‘പവനായി’ എന്ന കഥാപാത്രം ശ്രദ്ധയമായിരുന്നു. ഇതൊരു ‘ശിക്കാരി ശംഭു‘ സ്റ്റൈൽ വാടകക്കൊലയാളി ആയിരുന്നെങ്കിൽ, ‘ആഗസ്ത് ഒന്ന്‘-ലേത് ഭീകരനായ, ഡയറിങ്, വാടകക്കൊലയാളി തന്നെയായിരുന്നു. രണ്ടും മികച്ച അഭിനയ പ്രകടനങ്ങളും ആയിരുന്നു… ഈ താരതമ്യം ക്യാപ്‌റ്റൻ രാജുവിൻ്റെ വേഷവൈവിധ്യ സിദ്ധിയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്.
‘ഒരു വടക്കൻ വീര ഗാഥ’-എന്ന ക്ലാസിക് ചലചിത്രത്തിൽ അഭിമാനിക്കാവുന്ന വേഷം തന്മയത്തത്തോടെ അഭിനയിച്ച് ഫലിപ്പിച്ച പ്രതിഭ… അതുപോലെതന്നെ മികച്ച കഥാപാത്രമായിരുന്നു ‘സിബിഐ ഡയറിക്കുറുപ്പി‘ലെ DYSP, ‘ആവനാഴി‘യിലെ വില്ലൻ കഥാപാത്രം; ഇതിലൊക്കെ വെത്യസ്തമയ മലയാളിമറക്കാത്ത ‘പവനായി’……
500-ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.
സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. ‘ഇതാ ഒരു സ്‌നേഹഗാഥ’ (1997), ‘മിസ്റ്റര്‍ പവനായി 99.9′ (2019) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്യാ. രാജു മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചി പാലാരിവട്ടം ആലിൻചുവട്ടിലെ വസതിയിൽ 2018 സെപ്റ്റംബർ 17 രാവിലെയായിരുന്നു അന്ത്യം; രാജുന് 68 വയസായിരുന്നു. പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് ഒരു മകനുണ്ട്; രവി. ഡോ. അലക്സാണ്ടർ ജേക്കബ് അടുത്ത ബന്ധുവാണ്.
ആർ. ഗോപാലകൃഷ്ണൻ

