Monday, August 24, 2026
Home » 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ കപ്പടിച്ചു; കന്നിപോരാട്ടത്തിലാണ് കിരീടം.
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ കപ്പടിച്ചു; കന്നിപോരാട്ടത്തിലാണ് കിരീടം.

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ കപ്പടിച്ചു; കന്നിപോരാട്ടത്തിലാണ് കിരീടം.

by Editor

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ അരോമ ചുണ്ടൻ കപ്പടിച്ചു. കന്നിപോരാട്ടത്തിൽ 4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. പുന്നമടയുടെ ഓളപ്പരപ്പിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ചരിത്രപ്രധാനമായ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്.

മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ പ്രമുഖ ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിൽ മാറ്റുരച്ചത്. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ (4.20 മിനിറ്റ്), മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ നാല് മിനിറ്റും 17 സെക്കൻഡും എടുത്തു ഫിനിഷ് ചെയ്‌തു. നാലാം ഹീറ്റ്സിൽ അരോമ ചുണ്ടൻ നാല് മിനിറ്റും 27 സെക്കൻഡിൽ ലക്ഷ്യത്തിലെത്തി. നിരണവും ആനാരിയും ഉൾപ്പെടെയുള്ള മറ്റ് വള്ളങ്ങളും മികച്ച പ്രീലിമിനറി പോരാട്ടമാണ് കാഴ്ചവെച്ചത്.

ആലപ്പുഴയിലെ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവരും മുഖ്യാതിഥികളായി സന്നിഹിതരായിരുന്നു. കടുത്ത മത്സരങ്ങൾക്കും ആവേശകരമായ ഫിനിഷിംഗിനും സാക്ഷ്യം വഹിച്ച ഈ നെഹ്റു ട്രോഫി ജലമേള കായിക പ്രേമികളുടെ മനസിൽ എന്നും നിലനിൽക്കുന്ന ഒന്നായി മാറി.

Send your news and Advertisements

You may also like

error: Content is protected !!