Tuesday, August 25, 2026
Home » മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കെസിയ ലിസ് മെജോ.
മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കെസിയ ലിസ് മെജോ.

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കെസിയ ലിസ് മെജോ.

by Editor

ആലപ്പുഴ: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി ആലപ്പുഴ മാവേലിക്കരയുടെ കെസിയ ലിസ് മെജോ. ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയാണ് കെസിയ. ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ 19-കാരി വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. സുസ്മിത സെൻ ഉൾപ്പെടെയുള്ള പ്രമുഖർ അടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണറപ്പ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ ‘മിസ് ടീൻ ഇന്റർനാഷണൽ’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ‘ഫസ്‌റ്റ് റണ്ണറപ്പാവുകയും ചെയ്തു. 2024- ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈ വർഷം ആദ്യം മിസ് യൂണിവേഴ്‌സ്‌ കേരള 2026 കിരീടവും സ്വന്തമാക്കി. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. മമ്മൂട്ടി ചിത്രമായ ‘ഷൈലോക്കി’ലൂടെ അഭിനയരംഗത്തും കെസിയ മുഖം കാണിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!