Friday, May 8, 2026
Home » കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്കിടെ വെടിവെയ്പ്പ്; 4 മരണം 10 പേർക്ക് പരുക്ക്
കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്കിടെ വെടിവെയ്പ്പ്; 4 മരണം 10 പേർക്ക് പരുക്ക്

കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്കിടെ വെടിവെയ്പ്പ്; 4 മരണം 10 പേർക്ക് പരുക്ക്

by Editor

കാലിഫോർണിയ: കാലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്കിടെയുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. വടക്കൻ കാലിഫോർണിയയിലെ ‌സ്റ്റോക്ടണിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പതിനാല് പേർ മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ കാരണമെന്താണെന്നോ വ്യക്തമല്ല. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ആരേയും കസ്റ്റഡിയിൽ എടുത്തതായോ അറസ്റ്റ് ചെയ്‌തതായോ റിപ്പോർട്ടില്ല. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Send your news and Advertisements

You may also like

error: Content is protected !!