Monday, June 15, 2026
Home » 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ; വന്നത് ഓസ്‌ട്രേലിയയിൽ നിന്ന്.
3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ; വന്നത് ഓസ്‌ട്രേലിയയിൽ നിന്ന്.

3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ; വന്നത് ഓസ്‌ട്രേലിയയിൽ നിന്ന്.

by Editor

കോയമ്പത്തൂർ: മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്‌ച ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ-കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് യുവതി എത്തിയത്. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് വന്നതെന്നാണ് വിവരം.

പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. മുൻകൂട്ടി ലഭിച്ച വിവരം അനുസരിച്ച് കാത്തുനിന്ന എയർ ഇൻ്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!