മലപ്പുറം: ആമയൂരിൽ 18-കാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്, അതിന് പിന്നാലെയാണ് മരണവും സംഭവിച്ചത്.
മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിനൊപ്പം, 19-കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തി. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
പെൺകുട്ടിക്ക് വിവാഹം ആൺസുഹൃത്തിനൊപ്പം ആകണമെന്നതായിരുന്നു ആഗ്രഹമെന്ന് പൊലീസ് റിപ്പോർട്ട്. താത്പര്യമില്ലാത്ത വിവാഹത്തിനു പ്രേരിപ്പിച്ചത് ഷൈമയെ മാനസികമായ സമ്മർദ്ദത്തിലേക്ക് എത്തിച്ചതെന്നും ഇത് ആത്മഹത്യയ്ക്ക് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം.