നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന സർവേയാണ് പുറത്തുവന്നത്. യുഡിഎഫ് 40 ശതമാനം വോട്ട് വിഹിതത്തോടെ 69 മുതൽ 78 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൽഡിഎഫ് 38 ശതമാനം വോട്ട് വിഹിതം നേടി 64 മുതൽ 73 സീറ്റ് വരെ നേടിയേക്കാം. എൻഡിഎ 20 ശതമാനം വോട്ട് നേടുമെന്നും 7 മുതൽ 11 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. മറ്റുള്ളവർക്ക് 2 ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല.
മുസ്‌ലിം വിഭാഗത്തില്‍ നിന്ന് 62 ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്നത്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് എല്‍ഡിഎഫിന് അനുകൂലമായി 33 ശതമാനവും ബിജെപിക്ക് അനുകൂലമായി നാല് ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായും ടുഡേയ്‌സ് ചാണക്യ പറയുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 53 ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടതായും, എല്‍ഡിഎഫിന് 34 ശതമാനവും ബിജെപിക്ക് 11 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായും ടുഡേയ്‌സ് ചാണക്യ ചൂണ്ടിക്കാട്ടുന്നു.
ഈഴവ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് എല്‍ഡിഎഫാണെന്നും ടുഡേയ്‌സ് ചാണക്യ പറയുന്നു. ഈഴവ വിഭാഗത്തില്‍ നിന്ന് എല്‍ഡിഎഫ് 47 ശതമാനവും ബിജെപി 32 ശതമാനവും യുഡിഎഫ് 20 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തുവെന്നും ടുഡേയ്‌സ് ചാണക്യ പറയുന്നു. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തതും എല്‍ഡിഎഫാണ്. എല്‍ഡിഎഫ് 49 ശതമാനവും യുഡിഎഫ് 31 ശതമാനവും ബിജെപി 18 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. നായര്‍ വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് ബിജെപിയാണ്. 39 ശതമാനം വോട്ടുകളാണ് നായര്‍ വിഭാഗത്തില്‍ നിന്ന് ബിജെപി പോള്‍ ചെയ്തത്. നായര്‍ വിഭാഗത്തില്‍ നിന്ന് യുഡിഎഫ് 32 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ എല്‍ഡിഎഫ് പോള്‍ ചെയ്തത് 28 ശതമാനം വോട്ടുകള്‍ മാത്രമാണെന്നും ടുഡേയ്‌സ് ചാണക്യ വ്യക്തമാക്കുന്നു.
പ്രവാസികൾക്കായി റേഡിയോ കേരളം സംഘടിപ്പിച്ച ഇലക്ഷൻ ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം.
ദുബായ്: പ്രവാസികൾക്കായി റേഡിയോ കേരളം സംഘടിപ്പിച്ച ഇലക്ഷൻ ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം. യുഡിഎഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ ഫലം. യുഡിഎഫ് 95, എൽഡിഎഫ് 43, എൻഡിഎ 02 എന്നിങ്ങനെയാണ് സീറ്റ് നില.
2026 മാർച്ച് 23 മുതൽ 2026 ഏപ്രിൽ എട്ട് വരെയാണ് ഈ വോട്ടിങ് സംഘടിപ്പിച്ചത്. വെറും 16 ദിവസങ്ങൾക്കിടയിൽ 39,620 പ്രവാസികളാണ് ഈ വോട്ടിങിൽ പങ്കെടുത്തത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിൽ എല്ലാം പ്രവാസി ഗ്യാലപ് പോൾ 90 ശതമാനത്തിൽ കുറയാത്ത കൃത്യത പുലർത്തിയിട്ടുണ്ട്.
Kerala Assembl Election: More Details >>

