111
ന്യൂയോർക്: ഹോളിവുഡ് നടി മിഷേൽ ട്രാക്റ്റൻബർഗ് (39) മരിച്ച നിലയിൽ. സെൻട്രൽ പാർക്ക് സൗത്തിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ബഫി ദി വാമ്പയർ സ്ലേയർ’, ‘ഗോസിപ്പ് ഗേൾ’ എന്നിവയുൾപ്പെടെ നിരവധി ടിവി സീരീസുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിഷേൽ ട്രാക്റ്റൻബർഗ്. ബാലതാരമായാണ് മിഷേൽ ട്രാക്റ്റൻബർഗ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ദി അഡ്വഞ്ചേഴ്സ് ഓഫ് പീറ്റ് & പീറ്റ് എന്ന പരമ്പരയിലെ മിഷേൽ ട്രാക്റ്റൻബർഗിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 1996-ൽ പുറത്തിറങ്ങിയ ‘ഹാരിയറ്റ് ദി സ്പൈ’ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചു. തുടർന്ന് ‘യൂറോട്രിപ്പ്’, ‘ഐസ് പ്രിൻസസ്’, ’17 എഗെയ്ൻ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.