Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഹൈടെക് യാചകര്‍; ഭിക്ഷാടനത്തിന് ക്യൂ. ആര്‍. കോഡും ഗൂഗിള്‍പേയും.
ഹൈടെക് യാചകര്‍; ഭിക്ഷാടനത്തിന് ക്യൂ. ആര്‍. കോഡും ഗൂഗിള്‍പേയും.

ഹൈടെക് യാചകര്‍; ഭിക്ഷാടനത്തിന് ക്യൂ. ആര്‍. കോഡും ഗൂഗിള്‍പേയും.

by Editor

കോട്ടയം: ഭിക്ഷാടനവും ഡിജിറ്റലായി. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആർ.കോഡും. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് ‘തടസ്സ’മാകില്ല. ഇത്തരത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് നാടോടിസ്ത്രീകളെ വെള്ളിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ സംരക്ഷണസേന പിടികൂടി. ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കർണാടക സ്വദേശിനിയുമാണ്‌ പിടിയിലായത്. ക്യു.ആർ. കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോൺസർമാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്നു റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ് പറഞ്ഞു. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരിൽനിന്ന് കണ്ടെത്തി.

Send your news and Advertisements

You may also like

error: Content is protected !!