Friday, July 18, 2025
Mantis Partners Sydney
Home » സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു; ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത് പ്ലസ്‌വൺ വിദ്യാർഥി.
സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു; ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയത് പ്ലസ്‌വൺ വിദ്യാർഥി.

by Editor

തിരുവനന്തപുരം: സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു. നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ ബസ് വട്ടിയൂര്‍കാവ് മലമുകള്‍ എന്ന ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. ആക്രമിച്ച വിദ്യാര്‍ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. വീടുകളിലേക്ക് കുട്ടികളെ വിടാൻ പോയ ബസിൽ ആയക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.

Send your news and Advertisements

You may also like

error: Content is protected !!