124
വിക്കി കൗശലിന്‍റെയും രശ്മിക മന്ദാനയുടെയും ഹിസ്റ്റോറിക്കൽ ഡ്രാമ 200 കോടി ക്ലബ്ബിൽ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം ഛാവ ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. സംഭാജി മാഹാരാജാവിന്റെ പത്നിയായ യെശുഭായിയായി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ് രശ്മിക മന്ദാന. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത് ചിത്രത്തിൽ അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത തുടങ്ങിയ താരങ്ങളും സുപ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്.