അമേരിക്കയെ ആശങ്കയിലാക്കി ലോസ്ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. പ്രദേശത്ത് താമസിക്കുന്ന 30,000 ആളുകളോട് സ്ഥലത്ത് നിന്ന് മാറാൻ ഉത്തരവിട്ടിട്ടുണ്ട്. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചലസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.
തീ നിയന്ത്രണവിധേയമാകാൻ പ്രയാസമാണെന്നും എന്നാലും കൂടുതൽ സേനാംഗങ്ങളെ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അഗ്നിശമന സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. കാട്ടുതീ ബാധിച്ച പ്രദേശത്തുള്ള എല്ലാവരും ഉടനെ ഒഴിയണമെന്ന് ലൊസാഞ്ചലസ് പ്രവിശ്യാ മേധാവി റോബര്‍ട്ട് ജെന്‍സണ്‍ ആവശ്യപ്പെട്ടു. ആളുകളോടു വീടുവിട്ടു പോകാന്‍ പൊലീസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു.