110
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ രാഷ്‌ട്രീയ വിഭാഗം തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 -ൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎൽ നെ നയിക്കുന്നതും മൗലാന കാഷിഫ് അലിയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകൾ പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്.