Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » യുക്രൈനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക മരവിപ്പിച്ചു.
സെലെൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്ന് ട്രംപ്; ഇരുവരും തമ്മിലുള്ള ചർച്ച അടിച്ചുപിരിഞ്ഞു.

യുക്രൈനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക മരവിപ്പിച്ചു.

by Editor

വാഷിങ്ടൻ‌: യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് മരവിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു കടുത്ത നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം.

യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്‍റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രെയ്ൻ പ്രതിരോധത്തിലാകും. അതേസമയം യൂറോപ്പിൽ യുഎസിൻ്റെ പരമ്പരാഗത സഖ്യ കക്ഷികളെല്ലാം ട്രംപ് സർക്കാരിൻ്റെ നയത്തിൽ കടുത്ത അതൃപ്തിയിലാണ്.

Send your news and Advertisements

You may also like

error: Content is protected !!