Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്.
ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്.

ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്.

by Editor

കൊച്ചി: ബിഷപ്പ് ഹൗസ് കയ്യേറി സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്. കുർബാന തർക്കത്തിൽ എറണാകുളം – അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സെയ്ന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ ആണ് എറണാകുളം-അങ്കമാലി അതിരൂപത ജനാഭിമുഖ കുര്‍ബാന പക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസിലെത്തി പ്രാര്‍ത്ഥന യജ്ഞം ആരംഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷവും അരങ്ങേറിയത്.

അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് വൈദികർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചത്. അരമനയ്ക്ക് പോലീസ് കാവലുള്ളതിനാൽ പിൻവശത്ത് കൂടിയാണ് വൈദികർ പ്രധാന ഹാളിൽ പ്രവേശിച്ചത്. പോലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഒഴിഞ്ഞുപോകാൻ വൈദികർ തയ്യാറായില്ല. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികര്‍ ബിഷപ്പ് ഹൗസിലെത്തിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.

പ്രതിഷേധം നടത്തുന്ന 21 വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡ് നിര്‍ദേശം നല്‍കി. അതിരൂപത ഭവനം കയ്യേറി വൈദികര്‍ നടത്തിയ സമരം അപലപനീയമാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറാന്‍ സിനഡ് ആഹ്വാനം ചെയ്തു.

 

Send your news and Advertisements

You may also like

error: Content is protected !!