132
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നല്‍കിവരികയാണെന്നും സാധ്യമായ എല്ലാ പരിചരണവും നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിലാണു മാർപാപ്പ കഴിയുന്നത്. മാർപാപ്പ ക്ഷീണിതനാണെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.