Friday, June 12, 2026
Home » പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു.
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു.

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു.

by Editor

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു.

കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്‌സല്‍ വില്ലേജ് എന്ന പേരില്‍ ക്യാമറ, ഫോട്ടോഗ്രഫി പരിശീലനവുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു. പിക്‌സല്‍ വില്ലേജിന്റെ യൂട്യൂബ് ചാനലിലും അദ്ദേഹം സജീവമായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!