Thursday, July 17, 2025
Mantis Partners Sydney
Home » തിരുവനന്തപുരത്ത് 3 ബം​ഗ്ലാദേശികൾ കൂടി അറസ്റ്റിലായി; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.
തിരുവനന്തപുരത്ത് 3 ബം​ഗ്ലാദേശികൾ കൂടി അറസ്റ്റിലായി ; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.

തിരുവനന്തപുരത്ത് 3 ബം​ഗ്ലാദേശികൾ കൂടി അറസ്റ്റിലായി; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.

by Editor

തിരുവനന്തപുരം: പേരുർക്കടയിൽ മൂന്ന് ബം​ഗ്ലാദേശികൾ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു ബം​ഗ്ലാദേശി കുടുംബം പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ ബം​ഗ്ലാദേശികൾ താമസിക്കുന്നുണ്ട് എന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

വട്ടിയൂർകാവ് മൂന്നാംമൂട് മേഖലയിൽ നിന്നാണ് ബം​ഗ്ലാദേശികളെ പിടികൂടിയത്. മുഹമ്മദ് അലാം ജീർ, ജോഹർദീൻ, മുഹമ്മദ് ഖഫീദുള്ള എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ ജോലിക്കായി തിരുവനന്തപുരത്ത് എത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 2018-ലാണ് ബം​ഗ്ലാദേശികൾ തിരുവനന്തപുരത്തെത്തിയത്. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍.

 

Send your news and Advertisements

You may also like

error: Content is protected !!