Thursday, July 17, 2025
Mantis Partners Sydney
Home » താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ ചർച്ച നടത്തി ഇന്ത്യ.
താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ ചർച്ച നടത്തി ഇന്ത്യ.

താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ ചർച്ച നടത്തി ഇന്ത്യ.

by Editor

ദുബായ്: താലിബാന്‍റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സഹകരിക്കും. അഫ്ഗാനിസ്താന് നല്‍കിവരുന്ന മാനുഷിക സഹകരണം, ഉഭയകക്ഷി പ്രശ്‌നങ്ങള്‍, മേഖലയിലെ സുരക്ഷ എന്നിവയില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു. ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിൻറെ കാര്യത്തിലും ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുഭാഗത്തുനിന്നും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമായിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം തുടരാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!