Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും
മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

by Editor

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് 3.30-നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഇന്ന് പ്രത്യേക യോഗം ചേരും.

പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, ആയൽക്കൂട്ടങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. രോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊളുന്ന എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2025 നവംബർ ഒന്നിനുള്ളിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുന്നത്.

Send your news and Advertisements

You may also like

error: Content is protected !!