Friday, July 18, 2025
Mantis Partners Sydney
Home » കോട്ടയത്തും പാലക്കാടും എസ് ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധനയ്‌ക്ക് ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും.
കോട്ടയത്തും പാലക്കാടും എസ് ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധനയ്‌ക്ക് ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും.

കോട്ടയത്തും പാലക്കാടും എസ് ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധനയ്‌ക്ക് ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും.

by Editor

കോട്ടയത്തും പാലക്കാടും എസ് ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത എസ് ഡിപിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിൽ കബീർ എന്നയാളുടെ ഭവനത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസിയാണ് കബീർ. ഇയാളുടെ ബന്ധുവിനെ തേടിയാണ് എത്തിയതെന്നും സൂചനയുണ്ട്. ഫെഡറൽ ബാങ്കിലെ മൂന്ന് ജീവനക്കാരും റെയ്ഡിന്റെ ഭാ​ഗമാണ്. ഡൽഹി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ​​ രാവിലെ ഏഴ് മണിക്ക് ആണ് റൈഡ് ആരംഭിച്ചത്.

കോട്ടയത്ത് വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. ദില്ലിയിൽ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.

തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!