Thursday, June 11, 2026
Home » സൂര്യാ ചിത്രം ‘റെട്രോ’യുടെ ട്രെയ്‌ലര്‍ റിലീസായി
സൂര്യാ ചിത്രം 'റെട്രോ'യുടെ ട്രെയ്‌ലര്‍ റിലീസായി

സൂര്യാ ചിത്രം ‘റെട്രോ’യുടെ ട്രെയ്‌ലര്‍ റിലീസായി

by Editor

സൂര്യാ ചിത്രം ‘റെട്രോ’യുടെ ട്രെയ്‌ലര്‍ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മലയാളികളുടെ പ്രിയപ്പെട്ട അല്‍ഫോന്‍സ് പുത്രന്‍ ആണ് ‘റെട്രോ’യുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളില്‍ റെട്രോ റിലീസ് ചെയ്യും.

പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന ‘റെട്രോ’യില്‍ നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്‌ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പിആർഒ: പ്രതീഷ് ശേഖർ.

Send your news and Advertisements

You may also like

error: Content is protected !!