Saturday, May 30, 2026
Home » യു കെ മലയാളി നഴ്സ് നാട്ടിൽ അന്തരിച്ചു
യു കെ മലയാളി നഴ്സ് നാട്ടിൽ അന്തരിച്ചു

യു കെ മലയാളി നഴ്സ് നാട്ടിൽ അന്തരിച്ചു

by Editor

കോട്ടയം: യുകെയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോൺ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ മാതാപിതാക്കൾക്കൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് ജൂലി നാട്ടിലെത്തിയത്. വിശാഖപട്ടണം സ്വദേശി സന്തോഷ് ആണ് ഭർത്താവ്. മക്കൾ: ആൽവിൻ സന്തോഷ്, ജെസ്‌വിൻ സന്തോഷ്.

രണ്ടര വർഷം മുൻപാണ് ജൂലിയും കുടുംബവും വെയിൽസിലെ ന്യൂപോർട്ടിൽ എത്തിയത്. സംസ്കാരം ഇന്ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും.

Send your news and Advertisements

You may also like

error: Content is protected !!