Saturday, November 14, 2026
Home » അമേരിക്കയിൽ അസാധാരണ നടപടി; വിമാനങ്ങൾ എല്ലാം അടിയന്തരമായി നിലത്തിറക്കി.
അമേരിക്കയിൽ അസാധാരണ നടപടി; വിമാനങ്ങൾ എല്ലാം അടിയന്തരമായി നിലത്തിറക്കി.

അമേരിക്കയിൽ അസാധാരണ നടപടി; വിമാനങ്ങൾ എല്ലാം അടിയന്തരമായി നിലത്തിറക്കി.

by Editor

വാഷിങ്ടൺ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ ഗുരുതരമായ വാർത്താവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അടിയന്തരമായി നിർത്തിവെച്ചു. സുരക്ഷാ കാരണങ്ങളാൽ “അസാധാരണമായ സാഹചര്യം” മുൻനിർത്തിയാണ് രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കാൻ ഉത്തരവിട്ടത്.

ഇതൊരു ഭീകരാക്രമണമോ മറ്റേതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ അല്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. യാത്രക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 22 റീജിയണൽ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിച്ച ആശയവിനിമയ തകരാറാണ് നടപടിക്ക് പിന്നിലെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി സ്ഥിരീകരിച്ചു. സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിലവിൽ അമേരിക്കൻ വിമാനത്താവളങ്ങളിൽ നിന്ന് ഒരു വിമാനവും പുറപ്പെടാൻ (depart) അനുവദിക്കുന്നില്ല. എന്നാൽ ആകാശത്തുള്ള വിമാനങ്ങൾക്ക് സുരക്ഷിതമായി നിലത്തിറങ്ങാൻ അനുമതിയുണ്ട്. ഈ അപ്രതീക്ഷിത നടപടിയെത്തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ വൈകുകയും നൂറുകണക്കിന് സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!