Thursday, April 30, 2026
Home » ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

by Editor

ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ഇന്നലെ (മാർച്ച് 11 ബുധനാഴ്ച) നടന്ന വോട്ടെടുപ്പിൽ 15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗൾഫ് സഹകരണ കൗൺസിലിന് (GCC) വേണ്ടി ബഹ്‌റൈൻ ആണ് ഈ പ്രമേയം അവതരിപ്പിച്ചത്.

ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരായ എല്ലാ ആക്രമണങ്ങളും ഇറാൻ ഉടൻ നിർത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു.

ഇറാന്റെ ആക്രമണത്തിലൂടെ പൗരന്മാൻമാർക്ക് ജീവഹാനിയുണ്ടായതും കെട്ടിടങ്ങൾക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളും പ്രമേയത്തിൽ അപലപിക്കുന്നു. ലോക സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ യുഎൻ കൗൺസിൽ പ്രതിജ്ഞാബുദ്ധമാണെന്ന് തെളിയിക്കുന്ന പ്രമേയമാണിതെന്നും, ഇതിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും ബഹ്റൈൻ പ്രതിനിധി ജമാൽ ഫാരെസ് അൽറോവെയ് അറിയിച്ചു. ഈ പ്രമേയത്തിന് പിന്തുണ നൽകിയ ഐക്യരാഷ്ട്രസഭയിലെ എല്ലാ രാജ്യങ്ങളോടുമുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള 100-ലധികം റോക്കറ്റുകൾ വിക്ഷേപിച്ചു; അഞ്ച് പേർക്ക് പരിക്ക്.

Send your news and Advertisements

You may also like

error: Content is protected !!