Wednesday, July 29, 2026
Home » ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.
ആറ്റുകാൽ പൊങ്കാല

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.

by Editor

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 9:15-ന് ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 10:30-ഓടെ പണ്ടാര അടുപ്പിൽ തീ പകരുകയും ഉച്ചയ്ക്ക് 2:30-ഓടെ ഉച്ചപൂജയും നിവേദ്യവും നടക്കുകയും ചെയ്യും. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്ര പരിസരത്തു പൊങ്കാലയർപ്പിക്കുന്നതിന് ഇക്കുറി കൂടുതൽ സ്ഥലസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. തലസ്ഥാനനഗരി വലിയ യാഗശാലയാക്കുന്നതിനുള്ള തയാറെടുപ്പുകൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. പൊങ്കാല അർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അനന്തപുരി അക്ഷരാർഥത്തിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കടലായി മാറിക്കഴിഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!