Wednesday, September 23, 2026
Home » നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.
നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.

നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.

by Editor

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയാണ് അന്ത്യം. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയയായത്.

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. വൈറസ് (2019), ഡാകിനി (2018), മേരാ നാം ഷാജി, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. എം.ടി.യുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

നാല്പതിലധികം വർഷം നാടക രംഗത്ത് സജീവമായിരുന്നു. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സ്, ചിരന്തന, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. ‘അണിയറ’ എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമി അവാർഡും, ‘രാജസഭ’യിലെ പ്രകടനത്തിന് 1993-ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!