Home » നടി ദിഷ പഠാണിയുടെ വീടിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാസംഘം ​ഗോൾഡി ബ്രാർ
നടി ദിഷ പഠാണിയുടെ വീടിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാസംഘം ​ഗോൾഡി ബ്രാർ

നടി ദിഷ പഠാണിയുടെ വീടിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാസംഘം ​ഗോൾഡി ബ്രാർ

by Editor
Send your news and Advertisements

മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് ഇന്നലെ രാത്രി വെടിവെയ്പ്പ് നടന്നതായി പോലീസ് അറിയിച്ചു. ഹിന്ദുമത സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തു.

പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നിരവധി തവണ വെടിവയ്പ് നടന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗോൾഡി ബ്രാർ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നടി തങ്ങളുടെ സന്ന്യാസിമാരെ അപമാനിച്ചുവെന്നും സനാതനധർമത്തെ അധിക്ഷേപിക്കുന്നത് ഒരിക്കലും ക്ഷമിക്കില്ലെന്നും ​ഗോൾഡി ബ്രാർ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദിയിലുള്ള ഈ പോസ്റ്റിൽ വീരേന്ദ്ര ചരൺ, മഹേന്ദ്ര സരൺ എന്നീ രണ്ട് വ്യക്തികളുടെ പേര് പറയുന്നുണ്ട്. കൂടാതെ സിനിമാ ലോകത്തിന് മുന്നറിയിപ്പും നൽകുന്നുണ്ട്.

You may also like

error: Content is protected !!