20
തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാരിയർ എന്നിവരും എൽഡിഎഫ് അംഗമായ സി.കെ.ഹരീന്ദ്രനും സഭയിൽ ഹാജരായില്ല.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍.

