Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » മാത്യു തോമസ് നായകനായെത്തുന്ന ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
മാത്യു തോമസ് നായകനായെത്തുന്ന ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

മാത്യു തോമസ് നായകനായെത്തുന്ന ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

by Editor
Send your news and Advertisements

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഹൊറര്‍ ഫാന്റസി കോമഡി ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 24-നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഗംഭീര ട്രെയ്‌ലർ, ടീസര്‍ എന്നിവ കൊണ്ട് പ്രേക്ഷകരില്‍ ഏറെ ആകാംഷ ജനിപ്പിച്ച ചിത്രം, യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരുമുള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു പക്കാ ഫണ്‍ ഫാന്റസി ത്രില്ലര്‍ ആയിക്കുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. . നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ‘ഫൈറ്റ് ദ നൈറ്റ്’, ‘കാതല്‍ പൊന്മാന്‍’, ‘ഭൂത ഗണം’ , ‘കുളിരേ’ എന്നീ ഗാനങ്ങളാണ് പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജേഷ് താമി. ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്സ്- പിക്റ്റോറിയല്‍ എഫ്എക്സ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

You may also like

error: Content is protected !!