Saturday, May 30, 2026
Home » വിഷുക്കണിയായി ‘ഒരു ദുരൂഹസാഹചര്യത്തില്‍’; ഏപ്രില്‍ 15-ന് തിയറ്ററുകളില്‍; ട്രെയിലർ കാണാം
വിഷുക്കണിയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'; ഏപ്രില്‍ 15-ന് തിയറ്ററുകളില്‍; ട്രെയിലർ കാണാം

വിഷുക്കണിയായി ‘ഒരു ദുരൂഹസാഹചര്യത്തില്‍’; ഏപ്രില്‍ 15-ന് തിയറ്ററുകളില്‍; ട്രെയിലർ കാണാം

by Editor

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രം ഏപ്രിൽ 15 ന് തിയറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉൾപ്പെടുന്ന ഒരു ഫുൾ പാക്ക്ഡ് ചിത്രമായിരിക്കും ഇതെന്നാണ് മാസ് ഓഡിയൻസിനെ ആകർഷിക്കുന്ന രീതിയിലുള്ള ട്രെയിലർ നൽകുന്ന സൂചന.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!