Thursday, July 17, 2025
Mantis Partners Sydney
Home » LGBTQIA+ കമ്മ്യൂണിറ്റിക്കെതിരെ മോശം പരാമർശം: ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ പരാതി
LGBTQIA+ കമ്മ്യൂണിറ്റിക്കെതിരെ മോശം പരാമർശം: ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ പരാതി

LGBTQIA+ കമ്മ്യൂണിറ്റിക്കെതിരെ മോശം പരാമർശം: ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ പരാതി

by Editor

LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്നാരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്. സിനിമയിലെ ചില സംഭാഷണങ്ങൾ LGBTQIA+ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഡയലോഗുകൾ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യൻ്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നുവെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സിബിഎഫ്‌സി വിസമ്മതിച്ചതിലൂടെ ആർട്ടിക്കിൾ 14 ലംഘിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്‌റ്റ് 2019 -ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്‌തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്‌ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!