ന്യൂ ഡൽഹി: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്വീകരിച്ചു. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഔദ്യോഗികമായി അംഗീകരിച്ചത്.
ജൂൺ 2-ന് അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം എന്നാണ് സൂചന. തമിഴ്‌നാട്ടില്‍ വിവിധ ഇടങ്ങളില്‍ അണ്ണാമലയെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അണ്ണാമലൈയ്‌ക്കൊപ്പം വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. ഐപിഎസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച് 2020-ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 2021-ല്‍ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

