Sunday, April 19, 2026
Home » വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്; ഇനി ചോദിച്ച് ചോദിച്ച് പോകാം….!
വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്; ഇനി ചോദിച്ച് ചോദിച്ച് പോകാം....!

വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്; ഇനി ചോദിച്ച് ചോദിച്ച് പോകാം….!

by Editor
Send your news and Advertisements

ന്യൂഡൽഹി: ഗൂഗിൾ മാപ്‌സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ വൻ മാറ്റങ്ങൾ വരുന്നു. “ഇനി ചോദിച്ച് ചോദിച്ച് പോകാം” എന്ന് വിശേഷിപ്പിക്കുന്നത് ഗൂഗിൾ അവതരിപ്പിച്ച പുതിയ ‘ആസ്ക് മാപ്‌സ്’ (Ask Maps) എന്ന ഫീച്ചറിനെക്കുറിച്ചാണ്. ജെമിനി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ഫീച്ചർ അവതിരിപ്പിച്ചിരികുകയാണ് ഗൂഗിൾ മാപ്പ്. പ്രധാനമായും ആസ്‌ക് മാപ്‌സ്, ഇമ്മേഴ്സ‌സീവ് നാവിഗേഷൻ എന്നി രണ്ട് ഫീച്ചറുകളാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പ്രഖ്യാപിച്ചത്. ഇതിലൂടെ ഗൂഗിൾ മാപ്പിനെ ഒരു സാധാരണ നാവിഗേഷൻ ടൂളിൽ നിന്ന് ഒരു വ്യക്തിഗത യാത്രാ സഹായിയായി മാറ്റിയിരിക്കുകയാണ്.

മാപ്പിൽ എവിടെ പോകണം, എങ്ങനെ പോകണം എന്നതിനെക്കുറിച്ച് ലളിതമായ ഭാഷയിൽ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന്, ഉദാഹരണത്തിന്, “എന്റെ ഫോൺ ചാർജ് തീരാറായി, കാപ്പി കുടിക്കാൻ വലിയ തിരക്കില്ലാത്തതും ഫോൺ ചാർജ് ചെയ്യാൻ സൗകര്യമുള്ളതുമായ സ്ഥലം എവിടെയാണ്?” എന്ന് ചോദിച്ചാൽ മാപ്പ് കൃത്യമായ മറുപടി നൽകും. ഇങ്ങനെയുള്ള സങ്കീർണമായ ചോദ്യങ്ങൾക്ക് ആസ്‌ക് മാപ് കൃത്യമായ മറുപടി നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇമ്മേഴ്സീവ് നാവിഗേഷൻ
ഡ്രൈവിങ് അനുഭവം കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. വഴികൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയെല്ലാം കൂടുതൽ വ്യക്തതയോടെ 3D രൂപത്തിൽ മാപ്പിൽ കാണാൻ സാധിക്കും. ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് ചിഹ്നങ്ങൾ എന്നിവ കൂടുതൽ വ്യക്തമായി കാണിക്കുന്നത് ഡ്രൈവർമാർക്ക് എളുപ്പം വാഹനം ഓടിക്കാൻ സഹായിക്കും. നിലവിൽ ഈ ഫീച്ചറുകൾ ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ മറ്റു ഭാഷാ പിന്തുണയും ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലും അമേരിക്കയിലും ഉള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചറുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

ഈ മാറ്റങ്ങളിലൂടെ വെറുമൊരു നാവിഗേഷൻ ആപ്പ് എന്നതിലുപരി ഒരു പേഴ്സണൽ അസിസ്റ്റന്റായി ഗൂഗിൾ മാപ്പ് മാറുകയാണ്

You may also like

error: Content is protected !!