Friday, May 1, 2026
Home » ഫിലിപ്പീൻസിൽ 344 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി; 18 മരണം, 10 പേരെ കാണാതായി.
ഫിലിപ്പീൻസിൽ 344 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി; 18 മരണം, 10 പേരെ കാണാതായി.

ഫിലിപ്പീൻസിൽ 344 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി; 18 മരണം, 10 പേരെ കാണാതായി.

by Editor

മനില: ദക്ഷിണ ഫിലിപ്പീൻസിൽ 344 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി 18 മരണം. 10 ആളുകളെ കാണാതായെന്നും 316 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്‌റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

മിൻഡാനോയുടെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള സാംബോംഗ സിറ്റി തുറമുഖത്ത് നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് പുറപ്പെട്ട എംവി ട്രിഷ കെർസ്‌റ്റിൻ 3 (MV Trisha Kerstin 3) എന്ന ഫെറി തിങ്കളാഴ്ച രാവിലെ 1:50 (1750 GMT) നാണ് അപകടത്തിൽപ്പെട്ടത്.

Send your news and Advertisements

You may also like

error: Content is protected !!